ആലക്കോട്: ആലക്കോട് എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 130 ലിറ്റർ വാഷ് പിടികൂടി. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി മോറാനി, ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗരയിൽ നിന്നാണ് വാഷ് പിടികൂടിയത്.
തോടിന് സമീപം പുറമ്പോക്ക് സ്ഥലത്തായിരുന്നു വാറ്റു സങ്കേതം പ്രവർത്തിച്ചിരുന്നത്. വാറ്റുകേന്ദ്രം എക്സൈസ് നശിപ്പിച്ചു. ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്സൈസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യാഗസ്ഥരായ ടി. പ്രണവ്, പി.കെ. രാജീവ്, സി.കെ. ഷിബു, പി. ഷിബു എന്നിവർ റെയിഡിൽ പങ്കെടുത്തു.